Skip to content

റീബിൽഡ് കേരളാ ഡവലപ്മെന്റ് പ്രോഗ്രാം, DLI 4, Risk Informed മാസ്റ്റർ പ്ലാൻ

2018 പ്രളയാനന്തര കേരളത്തിന്റെ ജീവിതം പുനർനിർമിക്കാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാർ സംരംഭമാണ് റീബിൽഡ് കേരള (Rebuild Kerala Development Programme RKDP).  വിശദാംശങ്ങൾ ഇവിടെ കാണുക  Rebuild Kerala Development Programme

ഈ പദ്ധതിയുടെ ഭാഗമായി ലോക ബാങ്ക് ഉൾപ്പെടയുള്ള ഏജൻസികളുടെ സഹായത്തോടെ നടപ്പാക്കുന്ന പ്രോഗ്രാം ഫോർ റിസൾറ്റസി (PforR)ന് വിതരണവുമായി ബന്ധിപ്പിച്ചിട്ടുള്ള നിരവധി സൂചികകൾ (Disbursement Linked Indicators DLIs) ഉണ്ട്. വിശദാംശങ്ങൾ ഇവിടെ കാണുക    Resilient Kerala Program-for-Results

“നിർദിഷ്ട മുനിസിപ്പാലിറ്റികൾക്ക് റിസ്ക്- ഇൻഫോംഡ് അർബൻ മാസ്റ്റർ പ്ലാനുകൾ, മുൻഗണനാ പ്രവർത്തന പദ്ധതികൾ എന്നിവയുടെ ആവിഷ്കാരവും അംഗീകാരവും” എന്നതാണ് നാലാം വിതരണ സൂചിക (DLI 4).

പമ്പാ നദീ തടത്തിൽ  വരുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉൾപ്പെടുന്ന 10 നഗര സഭകളിൽ നാലെണ്ണത്തിനെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ക്ഷോഭങ്ങൾ പരിഗണിച്ചുള്ള നഗര വികസന രൂപ രേഖ (Risk Informed Master Plan ) 2021 മുതൽ 2026 വരെയുള്ള പദ്ധതി കാലയളവിൽ തയ്യാറാക്കുകയാണ് ലക്‌ഷ്യം.

DLI 4 നെ സംബന്ധിച്ച വിശദാംശങ്ങൾ താഴെ ചേർക്കുന്നു:

Sl. NoParticularsDescription
1Name of DLIDLI 4 -ULBs developed and sanctioned risk-informed Urban Master Plans and Priority Action Plans
2Principal Implementing AgencyLocal Self Government Department (LSGD)
3Supporting agencies
  1. ULBs
  2. LSGD Planning
  3. KILA
  4. KSDMA
4AName and contact details of the nodal officer for LSGDDr. Joy Elamon, Director General, KILA
4BName and contact details of the nodal officer for DLI 4Rajesh PN, Additional Chief Town Planner, LSGD Planning
5Implementation period (in years)5 Years (June 2021 to June 2026)
6Geography/location /districts covered under the programmePamba Basin – Alappuzha, Pathanamthitta, Kottayam and Idukki Districts

 

PforR നു മുൻപുണ്ടായിരുന്ന ലോക ബാങ്കിന്റെതന്നെ  സംവിധാനമായ Development Policy Operation– 1 (DPO 1) ന്റെ ഭാഗമായി റിസ്ക്- ഇൻഫോംഡ് മാസ്റ്റർ പ്ലാനുകൾക്ക് വേണ്ട മുന്നൊരുക്കങ്ങൾ സർ്‌ക്കാർ തുടങ്ങിയിരുന്നു. 2016 ലെ  കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആക്റ്റ് 2021ൽ  ഭേദഗതി വരുത്തിയതിലൂടെ പ്രകൃതിക്ഷോഭങ്ങൾ പരിഗണിച്ചുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ നിയമപരമായി സാധ്യമായി. ഇതിനു തുടർച്ചയായി ചെങ്ങന്നൂർ, മാനന്തവാടി എന്നീ പട്ടണങ്ങൾക്കായുള്ള മാര്‍ഗദര്‍ശക റിസ്ക് ഇൻഫോർമഡ് മാസ്റ്റർ പ്ലാനുകൾ (Pilot Risk Informed Master Plans) 2021 ജൂണിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ചു.  വിശദാംശങ്ങൾ LSGD പ്ലാനിങ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

DLI-4 ന്റെ  ആദ്യവർഷ (2021-2022) ലക്‌ഷ്യം പ്രകൃതിക്ഷോഭ സാധ്യത പരിഗണിച്ചുള്ള മാസ്റ്റർ പ്ലാനുകളും മുൻഗണനാ പദ്ധതികളും തയ്യാറാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ വികസിപ്പിച്ചെടുക്കുകയെന്നതായിരുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ LSGD പ്ലാനിങ്ങും KILA-യും ചേർന്നു തയ്യാറാക്കി 09-06-2022  തിയ്യതിയിലെ സർക്കാർ ഉത്തരവ് G.O. (എംഎസ്) നമ്പർ 120/ 2022/ LSGD പ്രകാരം  പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, പമ്പാ നദി തടത്തിലെ മുനിസിപ്പാലിറ്റികൾ, കിലയുടെ റിസോഴ്‌സ് പേഴ്‌സൺമാർ, AfD ഫ്രാൻസിന്റെ സാങ്കേതിക കൺസൾട്ടന്റുമാരായ (CEREMA), കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ (KSREC) എന്നിവരുമായും നടത്തിയ കൺസൾട്ടേറ്റീവ് പ്രക്രിയയിലൂടെയാണ് മാർഗ്ഗനിർദ്ദേശം വികസിപ്പിച്ചത്. മാർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ കാണുക  Guideline of RIMP

DLI 4 ന്റെ പദ്ധതി കാലയളവിലെ വിവിധ വര്ഷങ്ങളിലെ ലക്ഷ്യങ്ങൾ ചുവടെ ചേർക്കുന്നു:

PeriodTargets to be Achieved
Year 1DTCP, with support from KILA, has developed and notified the guidelines for risk-informed master planning for the state, and the training program for urban local bodies in Pamba Basin districts.
Year 2None
Year 3KILA has trained 9 urban local bodies in Pamba Basin districts on risk-informed urban master planning.
Year 4None
Year 54 urban local bodies in Pamba Basin districts have sanctioned the final urban master plans and priority action plans.

 

LSGD പ്ലാനിങ്ങും കില യും ചേർന്നുള്ള ഒരു പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് (PIU), DLI-4 ന് വേണ്ടി തിരുവനന്തപുരത്ത് മെയ് 2022 മുതൽ പ്രവർത്തനം ആരംഭിച്ചു.

ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ PIU നാളിതുവരെ ഏറ്റെടുത്തു നടത്തിയിട്ടുണ്ട്:

  1. പമ്പാ നദീതടത്തിലെ 10 നഗരസഭകളുടെ മാസ്റ്റർപ്ലാനുകളുടെ നിലവിലെ സ്ഥിതിയും ശേഷിക്കുന്ന പ്രവൃത്തികളുടെ വ്യാപ്തിയും വിലയിരുത്തി.
  2. RIMP കൾ തയ്യാറാക്കുന്നതിൽ റിസ്‌കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജില്ലാ ഓഫീസുകൾക്കു PIU പിന്തുണ നൽകി വരുന്നു.
  3. CTP പ്ലാനിംഗുമായി കൂടിയാലോചിച്ചു മുൻ‌ഗണന നൽകിയ ആലപ്പുഴ നഗരസഭയുടെ റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൽ  മുനിസിപ്പാലിറ്റിയെയും  ആലപ്പുഴ ജില്ലാ LSGD  പ്ലാനിങ് ഓഫീസിനെയും (അത് ഒരു അമൃത് നഗരമായതിനാൽ, അനുബന്ധ സമയപരിധികളോടെ) സഹായിച്ചു. കരട് മാസ്റ്റർ പ്ലാൻ പ്രസിദീകരിക്കുന്നതിനുള്ള നടപടികൾ നഗരസഭ എടുത്തുവരുന്നു.
  4. RIMP-കൾ തയ്യാറാക്കുന്നതിനായി പമ്പാ നദി തടത്തിലെ നഗരസഭകൾക്കായി ഡ്രോൺ സർവ്വേയുടെയും, ജിയോ-ഡാറ്റാബേസ്, ഡിജിറ്റൽ ഭൂപ്രകൃതി മാതൃക എന്നിവയുടെ വികസനത്തിനുമുള്ള ഒരു നിർദ്ദേശം തയ്യാറാക്കി KfW-ന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.
  5. ചെങ്ങന്നൂർ നഗരസഭാ തയ്യാറാക്കി 2021 ൽ പ്രസിദ്ധീകരിച്ച Pilot Risk Informed മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആക്ഷേപങ്ങളിൽ പരിഹാരനിർദേശങ്ങൾ സർക്കാർ പരിഗണയ്ക്കായി ചീഫ് ടൗൺ പ്ലാനറിനു സമർപ്പിച്ചു.
  6. നഗരസഭകളുടെ ദുരന്ത പ്രതിരോധ മാസ്റ്റർപ്ലാനുകൾ തയ്യാറാക്കുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികൾ കില യുമായി ചേർന്നു നടത്തുന്നു.
  7. DLI 4 മൂന്നും അഞ്ചും വർഷങ്ങളിൽ എത്തി ചേരേണ്ട ലക്ഷ്യങ്ങൾക്കുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
  8. നഗരസഭകളുടെ റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിന്റെ തുടക്കമായി താഴെ പറയുന്ന പരിശീലനങ്ങൾ നടത്തുകയുണ്ടായി:
  • Sensitization workshop for elected representatives and Secretaries conducted at KILA-TCR, focusing on Pampa River Basin on 1st October, 2022
  • Risk-informed Master Plan-Orientation Training Module was finalised by KILA in June 2022
  • Programme planning workshop for PfR on 19th and 20th October at Trivandrum
  • Training for District Office of  LSGD Planning in Pamba Basin on preparation of RIMP on 17th &  18th of November
  1. ഇവകൂടാതെ, KfW- ജർമ്മനിയുടെ Accompanying Measure ഗ്രാന്റിന് കീഴിൽ റീബിൽഡ് കേരളാ ഇനിഷ്യറ്റീവ് ലഭ്യമാക്കാനുദ്ദേശിക്കുന്ന വിദഗ്‌ധ സേവനങ്ങളിൽ കേരള നഗര നയത്തിന്റെ കരട് തയ്യാറാക്കൽ, സംസ്ഥാന സ്ഥലകാല തന്ത്രത്തിന്റെ കരട് തയ്യാറാക്കൽ, സ്ട്രാറ്റജിക് പ്ലാൻ ഫോർ കേരള അർബൻ ഒബ്സർവേറ്ററി, എൽഎസ്ജിഡി പ്ലാനിംഗിന്റെയും നഗരസഭയുടെയും ആസൂത്രണത്തിലുള്ള ശേഷി വർധിപ്പിക്കൽ, RIMP  മാർഗ്ഗനിർദ്ദേശങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയിൽ   PIU സഹകരണവും പിന്തുണയും നൽകും.

DLI4/ PIU/ 30 January 2023

Back To Top