Skip to content

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണ പദ്ധതിയിലൂടെ മാതൃകാപരമായ ഒട്ടേറെ വികസന പ്രവർത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. ഇവയില്‍ പലതും ദേശീയ-അന്തർദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടവയാണ്. എന്നാല്‍ ശരിയായ വികസന മാധ്യമ പ്രവർത്തനങ്ങളുടെ അഭാവം കാരണം ഇവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. വിജയകരമായ വികസന മാതൃകകള്‍ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതിലും അവയില്‍ പരിശീലനം നല്‍കുന്നതിലും വികസന മാധ്യമ പ്രവർത്തനത്തിന്റെ പോരായ്മകളും തടസ്സമായി നില്‍ക്കുന്നു. ഈ സാഹചര്യമാണ് ‘നേർക്കാഴ്ച്ച-2019’ എന്ന പേരില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന മാതൃകകള്‍ സ്മാർട്ട്ഫോണ്‍ അധിഷ്ഠിത ഡോക്യുമെന്റേഷനിലൂടെ തയ്യാറാക്കി പബ്ലിഷ് ചെയ്യുന്നതിന് ‘കില’യെ പ്രേരിപ്പിച്ചത്.

Back To Top