Skip to content

Moodle സാങ്കേതിക വിദ്യ ഉപയോഗിച്ച് കില സജ്ജമാക്കിയ e-Learning (https://ecourses.kila.ac.in/ ) സംവിധാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കോവിഡ് 19 ന്റെ വ്യാപനം രൂക്ഷമാവുകയും ലോക്ക് ഡൗൺ നിലവിൽ വരികയും ചെയ്ത കാലയളവിൽ, KILA ഓൺലൈൻ പരിശീലനത്തിലേക്ക് തിരിയുകയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശ വികസനത്തിൽ തല്‍പരരായ പൗരർക്കും പ്രയോജനപ്രദമായ ഓൺലൈൻ കോഴ്സുകൾ രൂപകൽപ്പന ചെയ്ത് അവതരിപ്പിക്കാൻ തുടങ്ങി. ഇതിനായി KILA യിലെ അധ്യാപകർക്കൊപ്പം വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ദ്ധരുടെ സേവനവും ഉപയോഗപ്പെടുത്തി. കോഴ്സ് പൂർത്തിയാക്കുന്നവര്‍ക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യനുള്ള സൌകര്യവും ഏര്‍പ്പെടുത്തി. ജെൻഡർ, ക്വാളിറ്റി മാനേജ്മെന്റ്, ശിശുസൗഹൃദ തദ്ദേശ ഭരണ മാതൃക പരിസ്ഥിതി നിയമങ്ങൾ, ലൈബ്രേറിയന്മാർക്കുള്ള പരിശീലനം, ഊർജ്ജ വിനിയോഗത്തിലെ കാര്യക്ഷമത, ഹരിത പദ്ധതികൾ, വനാവകാശ നിയമം, സംയോജിത കൃഷി സംരംഭ കത്വം എന്നിങ്ങനെ വ്യത്യസ്തവും പ്രസക്തവുമായ ഈ അറുപതോളം ഓൺലൈൻ പരിശീലന പരിപാടികളിൽ 43000 പരിശീലനാര്‍ഥികളെ ഇതിലൂടെ പരിശീലിപ്പിക്കാനും അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാനും സാധിച്ചു. ദേശീയ അന്തര്‍ദേശീയ കോഴ്സുകളും, UN സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് നടത്തിയ കോഴ്സുകളും ഇതില്‍ ഉള്‍പ്പെടുന്നു എന്നത് ഈ e-Learning പ്ളാറ്റ്ഫോമിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടതായ പരിശീലനങ്ങള്‍ ഉചിതമായ സമയത്ത് കൃത്യതയോടെ നല്‍കാന്‍ ഇത് മൂലം സാധിച്ചു.2022 ഓഗസ്റ്റ് 24നു IMG ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവാർഡ് വിതരണം ചെയ്തു.

Back To Top