KILA publishes the newsletter on every month with the details of the major activities carried…
Message from Sri. A C Moideen, Hon. Minister for Local Self Government
Kudumbashree completes 22 meaningful years today (17 May). It has been 22 historical years. It was indeed the political will power of the then left Government with Com. E.K Nayanar as Chief Minister and Com. Paloli Muhammed Kutty as the Minister of Local Self Government Department, that gave birth to such a fraternity of women.
44 lakh women of 2.96 lakh NHGs are part of Kudumbashree system now. The area of operation of Kudumbashree which functions aiming at financial empowerment, social empowerment and women empowerment is vast and diverse now. The Local Self Governments give leadership and support to Kudumbashree in the local level.
During the last four years, Kudumbashree could make a great leap in its journey. It is during this time that the organisational system of Kudumbashree got more strengthened. Around 42,000 general NHGs, 25,000 elderly NHGs and 3,000 special NHGs were formed during this time. 45,000 enterprises started functioning during the last 4 years. During this period, more than Rs 11,000 crores were issued through the linkage loan, which takes money to the hands of the common public with comparatively less interest rate. The Ashraya Programme which was almost dead was reinstated in the name of ‘Destitute Free Kerala’. This programme covers 1.65 lakh beneficiaries. More than Rs 100 crores of rupees is spent through Kudumbashree for this programme. The amount spent is in addition to the project share of the LSGIs. Snehitha Centres are now extended to all the14 districts. As part of women empowerment activities, Neetham Campaign, NHG meetings on Gender Self Learning Programme etc.. were organised. These activities have brought in great realisation and enthusiasm among the NHG members.
Apart from focusing only on their area of action, Kudumbashree has always been in the forefront in catering to the social responsibilities that the time demanded. The selfless services of Kudumbashree members during the last two floods and even during this Covid pandemic have caught the attention and applause of the whole world.
Kudumbashree women were in the forefront for cleaning the houses during the floods, running camps and extending other support to those in distress. Kudumbashree members have collected and contributed Rs 11.18 crores to the Chief Ministers Distress Relief Fund. In addition, they could sell Navakerala Lottery tickets worth Rs. 9 crores for flood relief. About 3 lakh volunteers of Kudumbashree were active in extending their services during
that period.
Even during this time of Covid-19 pandemic, thousands of sisters are active in extending services as volunteers. Kudumbashree women are there behind Community kitchens and are solely running the Janakeeya hotels. They extend service to the elderly and those who need special care. Kudumbashree units are engaged in masks and sanitiser production and give counselling support as well.
I could undoubtedly say that, Kudumbashree is one of the important social movements that made our society really live after the Renaissance movement of Kerala. Kudumbashree is observing its 22nd anniversary on 17 May 2020. Now, let us strengthen our journey to self reliance.
Anniversary Wishes to all Kudumbashree members.
കുടുംബശ്രീ രൂപീകൃതമായിട്ട് മെയ് 17 ഇന്ന് ഇരുപത്തിരണ്ട് വർഷം പൂർത്തിയാകുന്നു. ചരിത്രം രചിച്ച 22 വർഷങ്ങൾ . സ. ഇ കെ നായനാർ മുഖ്യമന്ത്രിയും സ. പാലോളി മുഹമ്മദ് കുട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായുള്ള അന്നത്തെ ഇടതുപക്ഷ ഗവൺമെന്റിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയായിരുന്നു ഇപ്രകാരമൊരു സ്ത്രീകളുടെ കൂട്ടായ്മക്ക് രൂപം നൽകിയത്.
2.96 ലക്ഷം അയൽക്കൂട്ടങ്ങളിലായി 44 ലക്ഷം പേർ ഇന്ന് കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ അംഗങ്ങളാണ്.
സാമ്പത്തിക ശാക്തീകരണം, സാമൂഹ്യ ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നിവ മുഖ്യ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ പ്രവർത്തന മേഖല ഇന്ന് അതി വിപുലമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പ്രാദേശിക തലത്തിൽ കുടുംബശ്രീക്കാവശ്യമായ നേതൃത്വവും പിന്തുണയും കൊടുക്കുന്നത്.
കഴിഞ്ഞ നാലുവർഷമായി കുടുംബശ്രീക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാക്കാൻ കഴിഞ്ഞത്. സംഘടനാ സംവിധാനം ഏറ്റവുമധികം ശക്തിപ്പെട്ട കാലമായിരുന്നു ഇത്. 42000 ത്തോളം പൊതു അയൽക്കൂട്ടങ്ങളും, 25000 ത്തോളം വയോജന അയൽക്കൂട്ടങ്ങളും 3000 ത്തോളം ഭിന്നശേഷി അയൽകൂട്ടങ്ങളും ഇക്കാലയളവിൽ രൂപീകരിക്കപ്പെട്ടു. 45000 ത്തോളം സംരംഭങ്ങളാണ് കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ പ്രവർത്തനമാരംഭിച്ചത്. കുറഞ്ഞ പലിശക്ക് സാധാരണക്കാരുടെ കൈയിലേക്ക് പണമെത്തിക്കുന്നതിനായി നടപ്പിലാക്കുന്ന ലിങ്കേജ് വായ്പയിലൂടെ മാത്രം ഇക്കാലയളവിൽ 11,000 കോടിയലധികം രൂപയാണ് വിതരണം ചെയ്തത്. പ്രവർത്തന രഹിതമായിരുന്ന ആശ്രയ പദ്ധതി അഗതി രഹിത കേരളമെന്ന നിലയിൽ പുന:സംഘടിപ്പിച്ചു. 1.65 ലക്ഷം ഗുണഭോക്താക്കളാണ് ഇതിൽ ഉൾപ്പെടുന്നത്. 100 കോടിയലധികം രൂപയാണ് കുടുംബശ്രീ മുഖേന മാത്രം ഈ പദ്ധതിക്കായി ചെലവഴിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിനു പുറമേയാണിത്.
സ്നേഹിത സെന്റർ 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നീതം ക്യാമ്പയിൻ, സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി സംഘടിപ്പിച്ച അയൽക്കൂട്ട ചർച്ചകൾ ഇതെല്ലാം അയൽക്കൂട്ടാംഗങ്ങൾക്ക് നൽകിയ ഉണർവ്വും തിരിച്ചറിവും വളരെ വലുതാണ്.
തങ്ങളുടെ പ്രവർത്തന മേഖലയിൽ ഒതുങ്ങി നിൽക്കാതെ ഓരോ കാലഘട്ടവും ആവശ്യപ്പെടുന്ന സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും കുടുംബശ്രീ എന്നും മുൻപന്തിയിലാണ്. കഴിഞ്ഞ രണ്ട് പ്രളയ കാലങ്ങളിലെന്നപോലെ ഈ കോവിഡ് കാലത്തും കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾ ലോകമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.
പ്രളയകാലങ്ങളിൽ വീടുകൾ ശുചിയാക്കുന്നതിലും ക്യാമ്പുകളുടെ നടത്തിപ്പിലും എല്ലാ പിന്തുണയുമായി കുടുംബശ്രീ പ്രവർത്തകർ മുന്നണിയിൽ ഉണ്ടായിരുന്നു. 11.18 കോടി രൂപയാണ് കുടുംബശ്രീ പ്രവർത്തകർ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇതു കൂടാതെ നവകേരള ലോട്ടറി വില്പനയിലൂടെ 9 കോടി രൂപ സമാഹരിക്കാനും കഴിഞ്ഞു. മൂന്ന് ലക്ഷത്തിലധികം വോളന്റിയർമാരാണ് പ്രളയകാലത്ത് കർമ്മ നിരതരായി സേവന രംഗത്ത് ഉണ്ടായിരുന്നത്.
ഈ കോവിഡ് മഹാമാരിയുടെ കാലത്തും ആയിരക്കണക്കായ സഹോദരിമാരാണ് സേവനസന്നദ്ധരായി പ്രവർത്തന രംഗത്തുള്ളത്. കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ്, ജനകീയ ഹോട്ടലുകൾ, വയോജനങ്ങളുടെയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുടെയും പരിരക്ഷ, മാസ്ക്, സാനിറ്റൈസർ നിർമ്മാണം, കൗൺസിലിംഗ് പിന്തുണ തുടങ്ങി എത്രയോ മഹത്തായ സേവനങ്ങളിലാണ് നമ്മുടെ സഹോദരിമാർ ഏർപ്പെട്ടിരിക്കുന്നത്.
കേരള നവോത്ഥാനത്തിനു ശേഷം നമ്മുടെ സമൂഹത്തെ ഏറ്റവുമധികം ചലനാത്മകമാക്കിയ സാമൂഹ്യ മുന്നേറ്റങ്ങളിലൊന്നാണ് കുടുംബശ്രീ എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
കുടുംബശ്രീ അതിന്റെ ഇരുപത്തിരണ്ടാം വാർഷികം ഇന്ന് മെയ് 17ന് ആചരിക്കുകയാണ്. ഈ വേളയിൽ സ്വാശ്രയത്വത്തിലേക്കും സ്വയം പര്യാപ്തതയിലേക്കുമുള്ള നമ്മുടെ യാത്രയെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം. എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും വാർഷികാശംസകൾ നേരുന്നു.