Expression of Interest

 

കാര്യശേഷി വികസനം – വിഷയ വിദഗ്ദ്ധരെ ആവശ്യമുണ്ട്

അധികാരവികേന്ദ്രീകരണം സംബന്ധിച്ച കാര്യശേഷി വികസന പരിപാടിയുടെ കേരളത്തിലെ സർക്കാർ അംഗീകൃത ഏജന്‍സിയായ കിലയില്‍ എസ്.ഐ.ആർ.ഡി., ഇ.ടിസി., അഹാഡ്സ് എന്നീ  സ്ഥാപനങ്ങള്‍ ലയിപ്പിക്കുകയും, നവകേരള മിഷനുമായി ബന്ധപ്പെട്ട 4 മിഷനുകളുടെയും കാര്യശേഷി വികസനം കിലയെ ചുമതലപ്പെടുത്തുകയും ചെയ്തു.  ഈ പശ്ചാത്തലത്തില്‍ കിലയുടെ പ്രവർത്തന വ്യാപ്തിയും തോതും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.   അതിലുപരിയായി വെറും ഒരു പരിശീലന പരിപാടിയേക്കാള്‍ വിഷയാടിസ്ഥിത-പ്രവർത്തനോന്മുഖമായ കാര്യശേഷി വികസനത്തിന് പ്രാധാന്യം ഏറിവരികയാണ്.  ഇത്തരുണത്തില്‍ വിവിധ വിഷയങ്ങളെ കുറിച്ച് സാങ്കേതിക പരിജ്ഞാനവും വൈദഗ്ദ്ധ്യവും പകർന്നു നല്‍കുവാനും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങള്‍ക്ക് പരിപോഷക പിന്തുണ നല്‍കുവാനും ശേഷിയും താല്പര്യവും ഉള്ള വിദഗ്ദ്ധരുടെ സന്നദ്ധ സേവനം കിലക്ക് ആവശ്യമാണ്.  ഓരോ വിഷയത്തിലും പരിശീലകരായും സാങ്കേതിക സഹായം നല്‍കുന്നവരായും പ്രാദേശിക പഠനങ്ങള്‍ സംഘടിപ്പിക്കുന്നവരുമായുള്ള ഫോക്കല്‍ ടീമുകളായാണ് ഇത് സംഘടിപ്പിക്കുന്നത്.  ഇത്തരത്തില്‍ പ്രവർത്തിക്കാന്‍ താല്പര്യമുള്ളവർ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്

ഇതൊരു ഉദ്യോഗമല്ല. ഭാവിയില്‍ കിലയിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലിക്ക് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പരിഗണന ലഭിക്കുന്നതല്ല.

Apply Now