Climate Change - Workshop

വേനല്‍ വരവായി.  മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ഷം തോറും ചൂട് കഠിനമായിക്കൊണ്ടിരിക്കുന്നു.  അത്യുഷ്ണവും താപക്കാറ്റും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ആഘാതമേല്പിക്കുന്ന കഥകളാണ് കഴിഞ്ഞ ചില വര്‍ഷങ്ങളായി നാം കേള്‍ക്കുന്നത്.  കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ മുഖങ്ങളിലൊന്നാണ് വ്യക്തമാക്കപ്പെട്ടു വരുന്നത്.

ആരോഗ്യം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ അത്യുഷ്ണവും താപക്കാറ്റുമെല്ലാം ഏറെ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.  ഇത്തരം ഘട്ടങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തവും സാദ്ധ്യതകളും വളരെ ഏറെയാണ്.  ഇവയെക്കുറിച്ച് മനസ്സിലാക്കുവാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുവാനുമായി ചൂടിനെ നേരിടാന്‍ എന്ന സെമിനാറും ശില്പശാലയും കില സംഘടിപ്പിക്കുകയാണ്.  വരും മാസങ്ങളിലായി സംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനവും തദ്ദേശഭരണ സ്ഥാപനങ്ങളും എന്ന സെമിനാര്‍-ശില്പശാല ശൃംഖലയിലെ ആദ്യ പരിപാടിയാണ് ചൂടിനെ അധികരിച്ച് 2018 ഏപ്രില്‍ 5-mw തീയതി രാവിലെ കൃത്യം 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ കില ക്യാമ്പസില്‍ സംഘടിപ്പിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വിഷയമേഖലകളിലായുള്ള നിര്‍വ്വഹണോദ്യോഗസ്ഥര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഈ സെമിനാര്‍-ശില്പശാലയില്‍ പങ്കെടുക്കുക.

കേരളത്തിനു പുറത്തുനിന്നുള്ള വിദഗ്ദ്ധരും വിഷയാവതരണത്തിനുണ്ടാകുമെന്നതിനാല്‍ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് സെമിനാര്‍.  വിവര്‍ത്തനമുണ്ടാകും.

പ്രസ്തുത സെമിനാര്‍-ശില്പശാലയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ 2018 മാര്‍ച്ച് 27 നകം കിലയില്‍ വിവരമറിയിച്ച് രജിസ്റ്റര്‍ ചെയ്യണം.  ഒരു തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് പേര്‍ക്കു മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ.

താങ്കളുടെ തദ്ദേശഭരണ സ്ഥാപനത്തിലെ മറ്റു ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും (വിശിഷ്യാ ആരോഗ്യം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വിഷയമേഖലകളിലെ നിര്‍വ്വഹണോദ്യോഗസ്ഥര്‍) വിവരമറിയിക്കുമല്ലോ.

 

വിശദ വിവരങ്ങള്‍ക്ക് ഉള്ളടക്കം ചെയ്തിരിക്കുന്ന കത്ത് കണ്ടാലും

 

കോ‍ര്‍പ്പറേഷനുകള്‍ക്കായുള്ള കത്തിന് ഇവിടെ ക്ളിക്ക് ചെയ്യുക

 

മുനിസിപ്പാലിറ്റികള്‍ക്കായുള്ള കത്തിന് ഇവിടെ ക്ളിക്ക് ചെയ്യുക

 

പഞ്ചായത്തുകള്‍ക്കായുള്ള കത്തിന് ഇവിടെ ക്ളിക്ക് ചെയ്യുക