Press Release

ലോക്കല്‍ ഗവണ്മെന്‍റ് ഇന്‍റെര്‍ഫെയ്സ്

കേരളത്തിലെ അധികാര വികേന്ദ്രീകരണ തദ്ദേശ ഭരണ പ്രക്രിയകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പങ്ക് സുപ്രധാനമാണ്. ഈ സാഹചര്യത്തില്‍ ഈ വിഷയങ്ങള്‍ സംബന്ധിച്ച് പരിശീലനങ്ങള്‍ , ശില്‍പ്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് വേദിയൊരുക്കാന്‍ കില സജ്ജമാണ്. താല്‍പ്പര്യമുള്ളവര്‍ കില ഡയറക്ടറിനെ സമീപിക്കേണ്ടതാണ്.

കൂടിയാലോജനകള്‍ക്ക് ശേഷമാണ് പരിപാടി തയ്യാറാക്കുക. നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളിലോ സമയത്തോ കിലയിലെ സൗകര്യ ലഭ്യത അനുസരിച്ച് മാത്രമായിരിക്കും പരിപാടി തീരുമാനിക്കുക.ഭക്ഷണം , താമസം , ഫാക്കല്‍ട്ടി സഹായം, പരിശീലന സാമഗ്രികള്‍ എന്നിവയാണ് കില ലഭ്യമാക്കുക.യാത്രാ ചിലവ് , മറ്റ് ചിലവുകള്‍ തുടങ്ങിയവ അനുവദനീയമല്ല.